പേജുകള്‍‌

Friday, June 28, 2013

മുസ്ലിം പെണ്മക്കളുടെ രക്ഷിതാക്കള്‍ മറുപടി പറയട്ടെ ............

എല്ലാ ബഹുമാനത്തോടും കൂടി തന്നെ പറയട്ടെ , വിവാഹം പ്രായം പതിനാറു ആക്കിയില്ലെന്കില്‍  പെണ്‍കുട്ടികള്‍ വഴിപിഴച്ചു പോകും എന്നുള്ള കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന   മുസ്ലിം പെണ്‍കുട്ടികളെ അപമാനിക്കുന്നതാണ് .  . മുന്‍പ് ബഹു ഭാര്യത്വം സംബന്ധിച്ചു അദ്ദേഹം നടത്തിയ പ്രസ്താവനക്ക് സമാനമാണ് ഇതും . പതിനാറാം വയസ്സില്‍ കല്യാണം നടത്തിയില്ലേല്‍ മുസ്ലിം പെണ്‍കുട്ടികള്‍ വഴി പിഴച്ചോക്കെ പോകുമെന്നൊക്കെ പറയുന്നതിന് മുസ്ലിം പെണ്മക്കളുടെ രക്ഷിതാക്കളാണ് മറുപടി പറയേണ്ടത്‌ . പതിനാറു ആവുന്ന അന്ന് തൊട്ടു കല്യാണം നടന്നില്ലേല്‍ വഴി പിഴക്കാന്‍ കാത്തിരിക്കുകയാണോ മുസ്ലിം പെണ്‍കുട്ടികള്‍ ? അല്ലാഹുവിന്റെ വിധി വിലക്കുകളെ പൊട്ടിച്ചെറിഞ്ഞു വഴി പിഴക്കാന്‍ തക്കം പാത്ത് കിടക്കുന്ന അബലകള്‍ മാത്രമാണോ മുസ്ലിം പെണ്‍കുട്ടികള്‍ ?

സമൂഹത്തില്‍ ധാര്‍മ്മികത ക്ക് കോട്ടം സംഭവിച്ചിട്ടുണ്ട് . അത് എല്ലാ മേഖലയിലും ഉണ്ട് , ആത്മീയ രംഗത്ത് പോലും ഉണ്ട് . വ്യക്തികളില്‍ , കുടുംബങ്ങളില്‍ , സമൂഹത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തുന്ന നടപടികള്‍ ആണ് ഉണ്ടാകേണ്ടത് . അല്ലെങ്കില്‍ ധാര്‍മ്മിക മൂല്യങ്ങളില്‍ വിശ്വാസം ഇല്ലാത്ത ഒരു പെണ്‍കുട്ടി ആയാലും ആണ്‍കുട്ടി ആയാലും കൌമാരത്തില്‍ വഴി പിഴയ്ക്കും എന്ന് ഭയപ്പെടുത്തിയിട്ടു കേട്ടിച്ചാലും കല്യാണം കഴിഞ്ഞാലും അവള്‍ വഴി പിഴയ്ക്കും . കൌമാരക്കാരായ പെണ്‍കുട്ടികളില്‍ മാത്രമാണോ വഴി പിഴക്കുന്നതും ധാര്‍മ്മിക ച്യുതിയും സംഭവിച്ചിട്ടുള്ളത് ? ആയിരത്തില്‍ എത്രയെണ്ണം വഴി മാറി സഞ്ചരിച്ചിട്ടുണ്ടാകും ? പെണ്‍കുട്ടികലേക്കാള്‍ ആണ്‍കുട്ടികളുടെ തോതായിരിക്കും അത്തരം വഴി മാറി യവരില്‍ കൂടുതല്‍ . അതിനു എന്ത് പരിഹാരമാണ് ഉള്ളത് ? വിവാഹം കഴിഞ്ഞിട്ടും വഴി പിഴച്ചു പോകുന്ന ഒരുപാട് വീട്ടമ്മ മാരുടെ കഥകളും നാട്ടില്‍ ഉണ്ട് . അതിനുള്ള പരിഹാരം എന്താണ് ? വിവാഹം കഴിക്കാതിരിക്കല്‍ ആണോ ?

ഒരുപാട് , ഒരുപാട് പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കാന്‍ പറ്റാത്തതിന്റെ പേരില്‍ , ആഡംബര കല്യാണങ്ങള്‍ നടത്താന്‍ പറ്റാത്തതിന്റെ പേരില്‍ , മുപ്പതും , നാല്പതും പ്രായം പിന്നിട്ടിട്ടും വിവാഹ മാര്‍കെറ്റില്‍ എടുക്കാ നാണയങ്ങളായി ഈ സമുദായത്തിന്റെ നൊമ്പരമായി ഉണ്ട് . അവര്‍ക്കൊക്കെ ആശ്വാസമായി സ്ത്രീധനത്തിനെതിരെയോ , വിവാഹ ധൂര്‍ത്തുകല്‍ക്കെതിരെയോ ഒരു ചെറു പ്രസ്താവന പോലും നടത്താതെ അവരുടെയൊക്കെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നിലപാടുകള്‍ ഖേദകരം തന്നെയാണ് .
 

 

2 comments:

  1. കാന്തപുരത്തിന്റെ പ്രസ്താവന ഖേദകരം തന്നെയാണ് മുമ്പ് ബഹു ഭാര്യത്തം സംബന്തിച്ചും അദ്ദേഹം ഇത് പോലെ വഷളത്തരം പ്രസ്താവിച്ചിട്ടുണ്ട് ,സമുദായത്തെ മറ്റു മതസ്തര്‍ക്കിടയില്‍ വഷളാക്കുന്ന ഇത്തരം അഭിപ്രായങ്ങളില്‍ നിന്ന് അദ്ദേഹം പിന്തിരിയുകയാണ് വേണ്ടത് ,അദ്ദേഹം ഒരു പണ്ടിതനാനെങ്കില്‍ മത നിയമം അനുസരിച് തീരുമാനം പറയുകയായിരുന്നു വേണ്ടത് പകരം സ്വന്തം മനസ്സിന്റെ വൈകല്യം വിളിച്ചു പറയുകയല്ല ...

    ReplyDelete
  2. സത്യം എന്താണോ അത് മനസ്സിലാക്കുക

    ReplyDelete