പേജുകള്‍‌

Monday, August 5, 2013

രാഷ്ട്ര പിതാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ യു എ ഇ ...

രാഷ്ട്ര പിതാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളില്‍ യു എ ഇ ...

യു എ ഇ യുടെ സ്ഥാപകനും ,യു .എ .ഇ യെ ലോക രാജ്യങ്ങളുടെ മുന്‍ നിരയില്‍ എത്തിക്കുന്നതില്‍ അശാന്ത പരിശ്രമവും നടത്തിയ ഷേഖ് സായിദിന്റെ വിയോഗത്തിന് ഇന്ന് ഒന്‍പതു വര്‍ഷങ്ങള്‍. അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെ ...

1918- നൂറ്റാണ്ടുകളായി അബുദാബി ഭരിച്ചു കൊണ്ടിരുന്ന അല്‍ നഹ്യാന്‍ കുടുംബത്തിലെ ഷേഖ് സുല്‍ത്താന്‍ ബിന്‍ സയിദിന്റെ നാല് മക്കളില്‍ ഇളയവനായി ജനനം .

1928- ശേഖ് സയിദിന്റെ മൂത്ത സഹോദരന്‍ ശേഖ് ശക്ബത് അബുദാബിയുടെ അധികാരം ഏറ്റെടുക്കുന്നു .

1930- രാജ്യത്ത് ഓയില്‍ കമ്പനിയുടെ ആദ്യത്തെ സര്‍വ്വേ നടക്കുന്നു . ശേഖ് സായിദ്‌ ഓയില്‍ സംഘവുമായുള്ള ആദ്യത്തെ സംഭാഷണങ്ങള്‍ക്ക് നിയമിക്കപ്പെടുകയും അത് അദ്ദേഹത്തിന്റെയും രാജ്യത്തിന്റെയും അദ്ഭുതകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുകയും ചെയ്യുന്നു .

1946- ശേഖ് സായിദ്‌ അബുധാബിക്ക് കീഴിലുള്ള അല്‍ -ഐനിന്റെ ഭരണ പ്രതിനിധിയായി അധികാരം ഏറ്റെടുക്കുന്നു . അദ്ദേഹത്തിന്‍റെ നേത്രത്വത്തില്‍ ഒന്‍പതു ഗ്രാമങ്ങള്‍ അടങ്ങിയ അല്‍-ഐന്‍ ക്രമേണ വികസിക്കുകയും ടൌണ്‍ശിപ്പായി വളരുകയും ചെയ്തു . അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് അറേബ്യന്‍ നഗരങ്ങളില്‍ വെച്ചു ഏറ്റവും ഹരിത കേന്ദ്രിക്രുതമായ നഗരമായി ഇന്ന് അല്‍ -ഐന്‍ മാറിയത്‌ . ഗോത്രങ്ങള്‍ തമ്മിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയം കണ്ടു .

1962- സാമ്പത്തിക വിപ്ലവത്തിന് തുടക്കം കുറിച്ചു കൊണ്ട് അബുദാബി ആദ്യമായി ക്രൂട് ഓയില്‍ കയറ്റുമതി ആരംഭിച്ചു .

1966- ശേഖ് അബുദാബിയുടെ ഭരണം ഏറ്റെടുക്കുന്നു . പിന്നീട് അദ്ദേഹത്തിന്‍റെ കീഴില്‍ വ്യാപകമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് കണ്ടത്‌ . വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആശുപത്രികള്‍ അടിസ്ഥാന വികസനം , വീടുകള്‍ അങ്ങനെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു . മാത്രവുമല്ല അദ്ദേഹം മറ്റു എമിരേറ്റുകളുടെ കാര്യത്തിലും അതീവ തല്പരന്‍ ആവുകയും അവിടുത്തെ വികസന പ്രവര്‍ത്തങ്ങള്‍ക്ക് അബുദാബിയുടെ ഓയില്‍ വരുമാനം ചിലവഴിക്കുകയും ചെയ്തു .

1968- ബ്രിട്ടന്‍ ഈ മേഖലയില്‍ നിന്നും 1971 ഒട് കൂടി പിന്‍മാറുമെന്ന് പ്രഖ്യാപിക്കുന്നു .

1971-ശേഖ് സായിദന്റെയും ദുബായ് ഭരണാധികാരി ആയിരുന്ന ശേഖ് റാഷിദ്‌ ബിന്‍ സായിദ്‌ അല്‍ മക്തുമിന്റെയും നെത്രത്വത്തത്തില്‍ ബഹരിനെയും , ഖത്തരിനെയും ഉള്‍പ്പെടുത്തി കൊണ്ട് എമിരേറ്റുകളുടെ എകികരനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു . ബഹറിന്‍ , ഖത്തര്‍ പിന്നീട് പിന്മാറിയെങ്കിലും മറ്റു ഏഴ് എമിറേറ്റുകള്‍ കൂട്ടി ചേര്‍ത്തു യുനൈട്ടേഡ് അറബു എമിരെട്സ് (United Arab Emirates) എന്ന രാജ്യം രൂപികരിക്കപ്പെട്ടു . ശേഖ് സായിദിന്റെ നേത്രത്വത്തില്‍ മറ്റു ഏഴു എമിരട്ടിലെ സുപ്രീം കൌണ്‍സില്‍ അംഗങ്ങളോടൊപ്പം രാജ്യത്തെ ദ്രുതഗതിയിലുള്ള വളര്‍ച്ചയിലേക്ക് നയിക്കുന്നതാണ് പിന്നീട് കണ്ടത്‌ . അദ്ദേഹത്തിന്‍റെ ദീര്‍ഘ വീക്ഷണവും , ഭരണ തന്ത്രഞ്ഞതയും രാജ്യത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടി . അത് കൊണ്ട് തന്നെ അദ്ദേഹം അഞ്ചു തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപെപെട്ടു .

യു എ ഇ എന്ന രാജ്യം പിറന്നതോട് കൂടി തന്നെ സാമ്പത്തിക , ആരോഗ്യ , വിദ്യാഭ്യാസ , സാമൂഹിക ,സാങ്കേതിക മേഖലയില്‍ ഒക്കെ താരതമ്യപ്പെടുത്താന്‍ പറ്റാത്ത വിധത്തിലുള്ള അതി വേഗത്തിലുള്ള വളര്‍ച്ച ഉണ്ടാവുകയും അത് രാജ്യത്ത് രാഷ്ട്രീയ -ഭരണ സ്ഥിരത ഉറപ്പു വരുത്തുകയും ചെയ്തു .


1992-സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സയിദ്‌ ബിന്‍ സുല്‍ത്താന്‍ അല നഹ്യാന്‍ Charitable and Humanitarian Foundation സ്ഥാപിക്കപ്പെട്ടു .

2004- ആയ മഹാ മനീഷി ഈ ലോകത്തോട് വിട പറഞ്ഞു .

No comments:

Post a Comment