പേജുകള്‍‌

Monday, August 19, 2013

തഹ്രീര്‍ സ്കയറില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള ദൂരം

യാത്രയപ്പും കെട്ടിപ്പിടിത്തവും കണ്ണീര്‍ വാര്‍ക്കലും ഒക്കെ നടത്തി ഓരോ ബ്രാഞ്ചില്‍ നിന്നും സഗാക്കളെ തിരുവനതപുരത്തെക്ക് അയക്കുമ്പോള്‍ നേതാക്കള്‍ പറഞ്ഞു , ഇത് ഈജ്പ്തില്‍ തഹ്രീര്‍ സ്കയര്‍ ഒത്തു ചേര്‍ന്നത്‌ പോലെയുള്ള ഒത്തു ചേരല്‍ ആണ് നടക്കാന്‍ പോകുന്നത്.തഹ്രീര്‍ സ്കയര്‍ ഒത്തുചേരല്‍ , വാള്‍ സ്ട്രീറ്റ് പ്രക്ഷോഭം എന്നൊക്കെ പറഞ്ഞു ലോകം കണ്ട വലിയ സമരങ്ങളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള ഒരു മൂന്നാം കിട സമരവുമായി താരതമ്യം ചെയ്തു . ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കിയാല്‍ തന്നെ ജനങ്ങള്‍ക്ക്‌ ആത്യന്തികമായി കിട്ടുമായിരുന്ന നേട്ടം എന്തായിരുന്നു ? അവരുടെ ജീവിത നിലവാരത്തിഉല്‍ വരുന്ന മാറ്റം എന്താകുമായിരുന്നു ? പൊതു സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കി ഒരു സമരം പ്രഖ്യാപിക്കുന്നതിനു മുന്‍പേ എല്‍ ഡി എഫുകാര്‍ ജനങ്ങളോട് വിഷധീകരിക്കണം ആയിരുന്നു .

സമാധാനപരമായി സമരക്കാര്‍ സംഘടിക്കും , ഭരണം നിശ്ചലമാക്കും . അങ്ങനെ നിശ്ചലമാക്കി ഉമ്മെന്ചാണ്ടിയെ താഴെ ഇറക്കും . ഡെമോക്രസിയെ മോബോക്രസി കൊണ്ട് കീഴടക്കാന്‍ പറ്റും എന്ന അപ്രായോഗികമായ ഒരു സമര രീതി എല്‍ ഡി എഫു നേതാക്കളില്‍ നിന്നും എങ്ങനെ ഉണ്ടായി എന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല . കേരളം ഈജിപ്തും ടുനീശ്യയും ഒന്നുമല്ല . ജനാധിപത്യം പാകപ്പെട്ട ഒരു സമൂഹമാണ് , ഉമ്മെന്ചാണ്ടി ഒരു പട്ടാള നേതാവോ , എകാധിപതിയോ അല്ല . ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യ മന്ത്രിയാണ് . ആ മുഖ്യ മന്ത്രിയെ താഴെ ഇറക്കാന്‍ സെക്രട്ടെരിയെട്ടു പിടിച്ചെടുക്കല്‍ സമരം കൊണ്ട് സാധ്യമാകില്ല എന്ന പ്രാഥമിക ജനാതിപത്യ ബോധം പോലും സി പി എമ്മിന് ഉണ്ടായിരുന്നെങ്കില്‍ വലിയൊരു സമരം ഇത്ര നാണം കേട്ട് അവസാനിപ്പിക്കേണ്ടി വരില്ലായിരുന്നു .

ഏകാധിപതിയായ ഹുസ്നി മുബാരക്കിനെ തഹ്രീര്‍ സ്കയരില്‍ ഒത്തു ചേര്‍ന്ന് താഴെ ഇറക്കിയ ഈജ്പ്തിലെ ജനങ്ങള്‍ തന്നെയാണ് ജനാധിപത്യ രീതിയില്‍ അധികാരം ഏറ്റെടുത്ത മുര്സിയെ താഴെ ഇറക്കാനും പിന്നീട് തഹ്രീര്‍ സ്കയരില്‍ ഒത്തു ചേര്‍ന്നത് . രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനു സമയം നല്‍കാതെ എല്ലാ പ്രശ്നവും പരിഹരിക്കാന്‍ തഹ്രീര്‍ സ്കയരില്‍ ഒത്തു ചേര്‍ന്നാല്‍ മതിയെന്ന പ്രാഥമിക ജനാധിപത്യ ബോധം പോലും ഉണ്ടാകാത്ത ഈജ്പ്തിലെ ജനങ്ങളെ പോലെയാണോ കേരളത്തിലെ ജനങ്ങള്‍ . ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്നും വരുന്ന സഗാക്കള്‍ മാത്രമല്ല ജനം , അവര്‍ക്ക് മാത്രമല്ല ഇവിടെ ജനാധിപത്യ ബോധം ഉള്ളത് . തിരുവനന്തപുരത്തെ വീടുകളില്‍ 'ബന്ധി'യാക്കപ്പെട്ടവരും , ജോലിക്ക് പോകാന്‍ പറ്റാത്തവരും , സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്ക ക്കപ്പെട്ടവരും, കച്ചവടക്കാരും , വിദ്യാര്‍ത്തികളും അങ്ങനെ വലിയൊരു ജന വിഭാഗം, അവര്‍ക്കും ഇവിടെ വ്യക്തമായ ജനാധിപത്യ ബോധവും തങ്ങളുടെ അവകാശത്തെ കുറിച്ചുള്ള ബോധവും ഉണ്ട് . തിരുവനന്തപുരം നഗരത്തെ പതിനായിരക്കണക്കിനു സഗാക്കളെ കൊണ്ട് നിറക്കുമ്പോള്‍ അതിന്റെ ഇരകളായി വേറെ ഈ പതിനായിരങ്ങള്‍ പുറത്തു നില്‍ക്കുന്നുന്ടെന്ന ബോധ്യം സമരത്തിന്റെ ഒന്നാം ദിവസം പിന്നിടെണ്ടി വന്നു സി പി എം നെത്രത്വത്തിനു ബോധ്യപ്പെടാന്‍ . ഇനിയും ദിവസങ്ങള്‍ സമരം നീളുകയാണെങ്കില്‍ പൊതു ജനത്തിന്റെ ശക്തമായ പ്രതിഷേധം ഉണ്ടാകുമായിരുന്നു . പിന്നെ കോടതിയുടെയും പോല്സിസ്ന്റെയും ഇടപെടലുകളും . ഉമ്മെന്ചാണ്ടി ജുദീശ്യാല്‍ അന്വേഷണം പ്രഖ്യപിച്ചിട്ടില്ലേല്‍ കൂടി ഈ സമരം തകരുമായിരുന്നു .

പതിനായിരക്കണക്കിനു ആള്‍ക്കാര്‍ മൂന്നു ദിവസം അവിടെ തന്നെ താമസിച്ചു കൊണ്ടുള്ള വര്‍ഷങ്ങള്‍ക്കു മുന്‍പ് മലപ്പുറം ചങ്ങരംകുളത്ത് വെച്ചു നടന്ന എം .എസ്. എഫി ന്റെ സമ്മേളനം ഓര്‍മ്മ വരുന്നു . അന്ന് സംഘാടകര്‍ മാസങ്ങള്‍ നീണ്ട ഒരുക്കങ്ങലായിരുന്നു അവിടെ എത്തുന്ന പ്രതിനിധികളുടെ ദൈനം ദിന കാര്യങ്ങള്‍ ഒരുക്കാന്‍ എടുത്തത്‌ . ഇവിടെ തിരുവനന്തപുരത്തേക്ക് പതിനായിരക്കണക്കിനു ആള്‍ക്കാരെ എത്തിക്കാന്‍ ശ്രമിച്ഛതല്ലാതെ അവരുടെ ദൈനം ദിന കാര്യങ്ങള്‍ നടത്താനുള്ള ഒരു ഒരുക്കവും നടത്തിയിട്ടില്ല . തിരുവനന്തപുരം നഗരത്തിലെ മദ്യ നിരോധനവും , കക്കൂസുകള്‍ ലഭ്യമാക്കതിരിക്കുകയു ചെയ്തതാണ് പോലീസിനെയും പട്ടാളത്തെയും ഇറക്കിയതിനേക്കാള്‍ സമരം പരാജയപ്പെടുത്തിയ വലിയ പ്രതിരോധം. 10-25 മീറ്റര്‍ ചുറ്റളവില്‍ പതിനായിരക്കണക്കിനു ആള്‍ക്കാര്‍ രണ്ടു നേരം വെച്ചെങ്കിലും മല മൂത്ര വിസര്‍ജ്ജനം നടത്തിയാല്‍, ദിവസങ്ങള്‍ പിന്നിട്ടാല്‍ അവിടത്തെ അവസ്ഥ എന്തായിരിക്കും ? മനുഷ്യന് ദിവസങ്ങള്‍ വേണമെങ്കില്‍ ഭക്ഷണം കഴിക്കാതെ ജീവിക്കാം , പക്ഷെ കഴിച്ചത് പുറത്തു കളയാതെ എത്ര നേരം നിക്കാന്‍ പറ്റും ? സെക്രട്ടെരിയെട്ടിനു അവധി നല്‍കുകയും കൂടി ചെയ്തതോടെ ആളില്ലാത്ത ബില്ടിങ്ങിനോട് സമരം ചെയ്യേണ്ടുന്ന സാഹചര്യം വന്നു . ചെറിയ രീതിയിലെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഉണ്ടായ അക്രമങ്ങളും , അതിന്റെ സ്വഭാവാവും എല്‍ ഡി എഫു നേതാക്കളെ സമരം പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും . പിണറായി വിജയന്‍ തന്നെ നേരിട്ടെത്തെണ്ടി വന്നു പലപ്പോഴും അക്രമ രീതിയിലേക്ക് തിരിയുന്ന പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍. എല്ലായ്പ്പോഴും അതിനു സാധിച്ചെന്നു വരില്ല . ചെറിയ അക്രമങ്ങള്‍ വരെ പെട്ടെന്ന് വ്യാപിക്കാനും കൂടുതല്‍ അരാജകത്വത്തിലേക്ക് നയിക്കപ്പെടാനും സാധ്യത ഉണ്ടായിരുന്നു . സമരം പരാജയപ്പെട്ടു അവസാനിപ്പിച്ചെങ്കിലും അവസാനിപ്പിച്ച സമയം വളരെ നന്നായിട്ടുണ്ട് . അക്രമവവും വെടി വെപ്പും ഒക്കെ ആയിട്ട് സമരത്തിനു വന്ന അണികളെ കണ്ണീരോടെ യാത്ര അയക്കാതെ സമാധാനത്തോടെ തിരിച്ചയച്ച എല്‍ ഡി എഫു നേതാക്കളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

No comments:

Post a Comment