

കുറേ നാള്‍ ഉപയോഗിച്ച ശേഷം ഒഴിവാക്കുന്ന അഭിസാരികയെ പോലെ നിയമ സഭ ഇല ക്ഷനില്‍ എല്ലായിടത്തും ഉപയോഗിച്ചതിന് ശേഷം സിന്ധു ജോയിയെ യു .ഡി .എഫു വലിച്ചെറി ഞ്ഞിരിക്കുന്നു എന്നാണു സഖാവ് കണ്ടെത്തിയിരിക്കുന്നത്.
. സ്വന്തം പാളയത്തില്‍ നിക്കക്കള്ളിയില്ലാതെ രാജി വെച്ചു പുറത്തു പോയവരെ അന്വേഷിച്ചു കണ്ടെത്താന്‍ സമയം കണ്ടെത്തുന്നതിനേക്കാള്‍ ഇനിയും ആരൊക്കെ മറുകണ്ടം ചാടിപ്പോകും എന്നും , അതിന്റെ കാരണങ്ങളും അന്വേഷിച്ചു നടക്കല്ലേ നല്ലത് സഖാവേ ? ഇപ്പോള്‍ തന്നെ ഇനിയും മൂന്നു എം .എല്‍ .എ മാര്‍ മറുകണ്ടം ചാടും എന്ന് അസൂയക്കാരും ,ഇനിയും ബോംബ് പൊട്ടാന്‍ ഉണ്ടെന്നു കേരള രാഷ്ട്രീയത്തിലെ ജ്യോതിഷ പണ്ഡിതന്‍ സാക്ഷാല്‍ പി .സി .ജോര്‍ജും പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍. അല്ലാതെ ഇനിയും 'നിങ്ങള്‍ ഉദ്ദേശിക്കുന്ന പാര്‍ട്ടി ' അല്ല ഞങ്ങള്‍ എന്നും പറഞ്ഞിട്ട് നടന്നാല്‍ കാലിനടിയിലെ മണ്ണ് ഒ ഒലി ച്ചു പോകുന്നത് പിടിച്ചു നിര്‍ത്താന്‍ പറ്റില്ല.
N:B കൂലം കുത്തി , ശുംബന്‍ , വര്‍ഗ വഞ്ചകന്‍ , കാമ ഭ്രാന്തന്‍ , ഒരുത്തി ,നികൃഷ്ട ജീവി തുടങ്ങിയ വാക്കുകളോ ടൊപ്പം ഏതായാലും മലയാള രാഷ്ട്രീയ നിഗണ്ടുവിലേക്ക് ഒരു വാക്കും കൂടി 'അഭിമാനപൂര്‍വ്വം' കടന്നു വന്നിരിക്കുന്നു. അഭിസാരിക.
മലപ്പുറം കത്തി ..etc..പറഞ്ഞു നടന്ന സി .പി. എമ്മിനെ, പവനാഴി ശവമാക്കിയ ' കോടിപതി '
സെ ല്‍ വരാജിനു വിശ്രമിക്കാം , രണ്ടു ദിവസത്തേക്ക് ചാനലുകളില്‍ 'അഭിസാരിക ' ഓടിക്കോലും . വേണു വീണ മാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് മൂപ്പര്‍ രക്ഷപ്പെട്ടിരിക്കുന്നു...
puthiya nigandu nirmathakklirangiyathalle swagatham
ReplyDelete