പേജുകള്‍‌

Wednesday, July 3, 2013

മുല്ലപ്പൂ വിപ്ലവവും കേരള മുസ്ലിം വിപ്ലവവും

ഈജിപ്തിലെ സംഭവ വികാസങ്ങള്‍ കലുഷിതമായിക്കൊണ്ടിരിക്കുകയാണ് . മുല്ലപ്പൂ  വിപ്ലവത്തിന്റെ തുടര്‍ച്ചയായി അധികാരത്തില്‍ എത്തിയ മുര്‍സി  ക്കെതിരെ പ്രതി വിപ്ലവം നടക്കുകയാണ് . സൈന്യം രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കുമോ എന്ന സംശയം പോലും  ഉണ്ടായിരിക്കുന്നു  . തുര്‍ക്കി യില്‍  നല്ല ഭരണം കാഴ്ച വെച്ചിട്ടും ഉര്‍ദുഗാന്  എതിരെയും ജനങ്ങള്‍ തെരുവിലാണ് . മാസങ്ങളായി സിറിയ കത്തി കൊണ്ടിരിക്കുന്നത് തുടരുന്നു ,  ബംഗ്ലാദേശിലും  , ഫല്സ്തീനിലും ,ഇറാക്കിലും അഫ്ഗാനിലും, ഇന്നും സമാധാനം  വളരെ അകലെയാണ് . യു എ. ഇ യില്‍ ഭരണ കൂടത്തെ അട്ടിമറിക്കാന്‍ നീക്കം നടത്തിയവരെ വിചാരണക്ക് ശേഷം  ഇന്നലെ കോടതി തടവിനു വിധിച്ചിരിക്കുകയാണ്  . മുസ്ലിം രാജ്യങ്ങളിലോ , മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലോ സമാധാനം ഇല്ലാതാക്കാന്‍ സാമ്രാജ്യത്വം  അതിന്റെ എല്ലാ വഴികളും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു .  മുസ്ലിംകള്‍ക്കിടയിലെ  ആഭ്യന്തര പ്രശ്നങ്ങള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു .  ഇരകളെയും വേട്ടക്കാരെയും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താന്‍ പറ്റുന്നു .

പക്ഷെ മുകളിലെ സാഹചര്യങ്ങളുമായി താരതമ്യം  ചെയ്തു  കേരളീയ മുസ്ലിംകളുടെ അവസ്ഥ പരിശോധിച്ചാല്‍ എത്ര സമാധാനപരവും സന്തോഷകരവുമാണ് അവരുടെ ജീവിതം  . ബാങ്കിന്റെ വിളി മുറിയാത്ത തരത്തില്‍ നാട് നീളെ പള്ളികള്‍ , ആയിരക്കണക്കിന് മത സ്ഥാപനങ്ങള്‍ , പൊതു വിദ്യഭ്യാസ രംഗത്തെ ഉയര്‍ച്ച  , ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തിലുള്ള മത പ്രബോധനം  നടത്താനുള്ള സാഹചര്യം , ജീവനും സ്വത്തിനും സുരക്ഷ ,  എല്ലാത്തിനുമുപരി അഭിമാനകരമായ അസ്തിത്വം നില നിര്‍ത്തി കൊണ്ട് തന്നെ മുന്നേറാന്‍ സാധിക്കുന്ന മനോഹരമായ സാഹചര്യം ഇന്ന് കേരളത്തില്‍ ഉണ്ട് . തീരെ പ്രശ്നങ്ങള്‍ ഇല്ല എന്നല്ല ,ഒരു പ്രശ്നവും ഇല്ലാത്ത ഏതെന്കിലും സമൂഹമോ രാജ്യമോ ലോകത്ത് എവിടെയും ഉണ്ടാകില്ല . ആയിരക്കണക്കിന് വര്‍ഷക്കാലം രാജ്യം ഭരിച്ച മുഗളന്‍മാരുടെയോ ,  നവാബുമാരുടെയോ , നൈസാമുമാരുടെയോ പാരമ്പര്യം ഒന്നും കേരള മുസ്ലിംകള്‍ക്കില്ല  . എന്നിട്ടും കേരളീയ മുസ്ലിംകള്‍ ഒരുപാട് മുന്നേറിയിട്ടുണ്ട് . ഒരുപാട് മുന്നേറാനുള്ള സാഹചര്യവും ഇന്നുണ്ട് .  വിവിധ സമൂഹങ്ങളും ആചാരങ്ങളും നില നില്‍ക്കുന്ന ,  ഒരു ജനാധിപത്യ ഭരണ ക്രമം നില നില്‍ക്കുന്ന ഒരു രാജ്യത്ത് അതില്‍ വളരെ ക്രിയാത്മകമായി ഇടപെട്ടു കൊണ്ട് തന്നെ   തങ്ങളുടെ വ്യക്തിത്വം നില നിര്‍ത്തി    എങ്ങനെ ഉയരങ്ങള്‍ കീഴടക്കാം   എന്നതിന് ലോക മുസ്ലിംകള്‍ക്ക് തന്നെ വലിയോരുദാഹരണമാണ്   കേരളീയ മുസ്ലിം ജീവിതം . ധിഷണശാലികളായ  മത പണ്ഡിതന്മാരുടെയും , നേതാക്കന്മാരുടെയും  അശാന്ത  പരിശ്രമവും  , പൊതു സമൂഹത്തിന്റെ കറ   കളഞ്ഞ പിന്തുണയും തന്നെയാണ് ഇതിന്റെ അടിസ്ഥാനം  .

എന്നാല്‍ മുസ്ലിം സമുദായം അനുഭവിക്കുന്ന ഒരുപാട് നന്മകള്‍   കാണാതെ , ചെറിയ ചെറിയ വിഷയങ്ങള്‍ പറഞ്ഞു  പോലും മുസ്ലിംകള്‍ക്കിടയില്‍ അപകര്‍ഷത ബോധം  ഉണ്ടാക്കാന്‍  ചിലര്‍ അടുത്ത കാലത്തായി ശ്രമിക്കുന്നുണ്ട് . അവിടെ മുസ്ലിമിനെ നുള്ളി  , ഇവിടെ പിച്ചി എന്ന തരത്തിലുള്ള കാര്യങ്ങള്‍ . മുസ്ലിംകള്‍ക്കിടയില്‍ നിന്നുള്ള തീവ്രവാദത്തിന്റെ വിത്തുകള്‍ കേരളത്തിലും ഉണ്ടായി എന്നത്  അദ്ഭുതകരവും  , ഖേദകരവും , മുസ്ലിം സമൂഹം അതീവ ജാഗ്രത പുലര്‍ത്തെണ്ടതുമായ വിഷയം  തന്നെയാണ്  . മുസ്ലിം സമൂഹത്തിന്റെ കെട്ടുറപ്പിനെയും പുരോഗതിയും തടഞ്ഞു നിര്‍ത്തുക മുസ്ലിംകള്‍ക്കിടയില്‍ നിന്ന് തന്നെ  ഉണ്ടായേക്കാവുന്ന  ഇത്തരം 'വേട്ടക്കാര്‍' തന്നെയായിരിക്കും . നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പോലും തെരുവില്‍ എത്തുന്ന  തരത്തിലേക്ക്‌ വളര്‍ന്നിരിക്കുന്ന മത സംഗടനകള്‍ തമ്മിലുള്ള സങ്കുചിതത്വവും ,  മതധ്യാപനങ്ങള്‍ കാറ്റില്‍ പറത്തി കൊണ്ടുള്ള  ധൂര്‍ത്തും ആഡംബരവും, അനാചാരങ്ങളും കേരളീയ മുസ്ലിം സമൂഹത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നു . അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മറക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ കൂടി കൂടി വരുന്നു .  
 
പോര്‍ച്ചു ഗിസുകാര്‍ക്ക് എതിരായി മാതൃഭൂമിക്ക് വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ഗ്രന്ഥമായ 'തുഹ്ഫതുല്‍ മുജാഹിധിനി' ല്‍ ശേഖ് സൈനുദ്ധീന്‍ പറയുന്ന ചില കാര്യങ്ങള്‍, പതിനാറാം നൂറ്റാണ്ടില്‍ പറഞ്ഞതാണെങ്കിലും ഇന്നും  ലോക മുസ്ലിംകള്‍ക്കും , കേരളീയ മുസ്ലിംകള്‍ക്കും പ്രശസ്തം ആണെന്ന് തോന്നുന്നു .   പതിറ്റാണ്ടുകള്‍  മുസ്ലിംകള്‍  പോര്‍ച്ചു ഗിസുകാരാല്‍ എന്ത് കൊണ്ട് പീഡിപ്പിക്കപ്പെട്ടു എന്നതിന് കാരണമായി  അദ്ദേഹം  ആഭിമുഖമായി പറയുന്നതു  " അന്നത്തെ അമുസ്ലിംകളായ ഭരണാധികാരികള്‍ മുസ്ലിംകളോട് വളരെ സഹിഷ്ണുതയോട് കൂടിയാണ് പെരുമാറിയിരുന്നത് . മുസ്ലിംകള്‍ അവരുടെ പഴയ ആചാരങ്ങളില്‍ നിന്നും വ്യതിചലിക്കാതെ എല്ലാം കൃത്യമായി അനുഷ്ടിച്ചിരുന്നത് കൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവരില്‍ വര്‍ഷിച്ചിരുന്നു .അങ്ങനെ അവര്‍ സംത്രിപ്തിയിലും സമാധാനത്തിലും ജീവിച്ചു . അല്ലലും അലട്ടുമറിയാത്ത ഈ സുഖ ലോലുപത്വം കാരണം കാല ക്രമത്തില്‍ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ മറന്നു പാപം ചെയ്യാനും ഇസ്ലാമിക തത്വങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാനും തുടങ്ങി . സത്യത്തിനും നീതിക്കും നിരക്കാത്ത നിരവധി ദുഷ കൃത്യങ്ങള്‍ അവര്‍ തത്പരരായപ്പോള്‍ ശപിക്കപ്പെട്ട അഫ്രഞ്ഞില്‍ (യൂറോപ്‌ ) ഇല്‍ നിന്നും ബുര്തുഗല്കാരെ (  പോര്‍ച്ചു ഗിസുകാര്‍) അവരുടെ നേരെ ഇളക്കി വിടാനും അത് വഴി അവര്‍ രാജ്യം കയ്യേറി മുസ്ലിംകളെ നാനപ്രകരേണ ഉപദ്രവിക്കാനും ആക്രമിക്കാനും ആരംഭിച്ചു .   അള്ളാഹു ലോക മുസ്ലിംകളെയും ലോകത്ത് പീഡിപ്പിക്കപ്പെടുന്ന മുഴുവന്‍ മനുഷ്യരെയും  കാത്തു രക്ഷിക്കട്ടെ ..ആമീന്‍ .

2 comments:

  1. "Mulla ko jo masjid mem sajadhe ki ijasath nidhaan ye samjthaki islaam ne aazadh" പള്ളിയില്‍ സജൂദിന് അനുമതി ലഭിക്കുമ്പോള്‍ പാവം മുഅദിന്‍ വിചാരിക്കുന്നു ഇസ്‌ലാം സ്വതന്ത്രമായെന്ന്-- അല്ലാമ മുഹമ്മദ്‌ ഇഖ്‌ബാല്‍

    ReplyDelete
  2. സൈന്യം ഏറ്റെടുത്തു അവിടെ
    ഇനി ആ രാജ്യം ഇല്ലാതകുന്നത് കാണാം

    ReplyDelete