പേജുകള്‍‌

Tuesday, January 17, 2012

'ഇസ്ലാമാഫോബിയ' കേരളത്തിലും !!!! വേണം ഒരു പൊതു ഇടപെടല്‍

യുദ്ധവും , കലാപങ്ങളും ആദ്യം ഉണ്ടാവുന്നത് മനസ്സുകളില്‍ ആണെന്ന് എവിടെയോ വായിച്ചത് ഓര്‍മ്മ വരുന്നു.


'ഇസ്ലാമാഫോബിയ' സ്രിഷ്ടിക്കുന്നവരുടെ മനശ്ശാസ്ത്രവും അതാണ്‌....മുസ്ലിംകളും , അവരുടെ ചിന്ഹങ്ങളും  വെറുപ്പോടെ കാണേണ്ട ഒന്നാണ്.  എപ്പോഴും സംശയത്തോടെ കാണപ്പെടേണ്ട ജന  വിഭാഗം.ശരിയും , തെറ്റും അറിയുന്നതിനുമപ്പുറം ഈ ചിന്താഗതിയില്‍ മൊട്ടിടുന്ന വിവാദങ്ങളെ  എട്ടു  പിടിക്കാന്‍ മാധ്യമങ്ങളും കൂടി എത്തുന്നതോടെ എല്ലാത്തിന്റെയും സത്യാവസ്ഥ പുറത്തു വരുമ്പോഴേക്കും  ഒരു സമൂഹത്തിന്റെ മനസ്സ് വിഷവല്‍ക്കരിക്കപ്പെടുകയും അകലുകയും ചെയ്തിട്ടുണ്ടാകും.  ഒരു സമുദായം പാര്‍ശ്വ വല്ക്കരിക്കപ്പെടുന്നതിനുമപ്പുറം ഒരു സമൂഹം തന്നെ അതിലൂടെ നശിക്കും.ഒരു സമുദായത്തിന്റെ വിശ്വാസ്യതയെ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു കൊണ്ട് കേരളത്തിലും ഇസ്ലാമാഫോബിയുടെ ചിന്താ ധാരകള്‍ മനപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ....അറിഞ്ഞോ , അറിയാതെയോ അതിനു വേരുകള്‍ ഉണ്ടാകപ്പെടുന്നു... ...ലോകത്ത് മുസ്ലിം സമുദായത്തിന് എതിരായി ആസൂത്രിതമായി എന്ത് നടന്നാലും കേരളത്തില്‍ ഒന്നും നടക്കില്ല എന്നും സംരക്ഷണത്തിന് പൊതു സമൂഹം ഉണ്ടാകും എന്ന  വിശ്വാസം കേരളീയ മുസ്ലിം  സമുദായത്തിന് ഉണ്ടായിരുന്നു ...ആ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു  തുടങ്ങിയിരിക്കുന്നു. മുസ്ലിം വിദ്യാര്‍ഥിനികളുടെ തല മറക്കല്‍ മുതല്‍  പര്‍ദ്ധ വരെ  വിവാദം ആകുന്നു ...അതൊരു സമൂഹത്തിന്റെ വ്യതിരിക്തമായ വ്യക്തിത്വം എന്നതിനുമപ്പുറം വേര്‍പ്പെടുത്തലിന്റെ അടയാളം ആയി കാണിക്കപ്പെടുന്നു ...

കന്യാ സ്ത്രീകള്‍ തന്നെ സ്കൂളുകളില്‍ നിന്ന് ഹിജാബ് അഴിച്ചു മാറ്റി മുസ്ലിം കുട്ടികളോട്  മറ്റു കുട്ടികളെ പോലെ ആവണം എന്ന് പറഞ്ഞു നടന്നു ....ഞങ്ങളും , നിങ്ങളും ധരിക്കുന്നത് ഒന്ന് തന്നെയല്ലേ എന്ന് ഞങ്ങള്‍ ആരും ചോദിച്ചില്ല....ഞങ്ങള്‍ ചോദിക്കുന്നതിനു മുന്‍പേ പൊതു സമൂഹമേ നിങ്ങള്‍ ചോദിക്കുമെന്ന് കരുതി ......ലെറ്റര്‍ ബോംബിന്റെ പേരില്‍ മുഹ്സിന്‍ എന്ന ഒരു പാവത്തെ തീവ്രവാദി ആക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ലവ് ലെറ്റര്‍ എഴുതാന്‍ പോലും പേടി തോന്നി.  ഞങ്ങള്‍ പേടിച്ചു ...പൊതു സമൂഹമേ നിങ്ങള്‍ ധൈര്യം തരുമെന്നു ഞങ്ങള്‍ കൊതിച്ചു ....
ബീമാ പള്ളിയില്‍ കലാപത്തിന്റെ പേരില്‍ ഭരണ കൂടം ഞങ്ങളുടെ സഹോദരങ്ങളെ വെടി വെച്ചിട്ടപ്പോഴും , ഞങ്ങള്‍ തന്നെ സ്വയം കണ്ണീര്‍ കുടിച്ചു...അത് തുടച്ചു മാറ്റാന്‍ പൊതു സമൂഹമേ നിങ്ങള്‍ ഉണ്ടാകും എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു....ആ മനുഷ്യ ജീവനുകളെ ഇല്ലാതാക്കിയത് തെറ്റാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌ വന്നപ്പോഴെന്കിലും ആശ്വാസ വാക്കുകളുമായി നിങ്ങളുടെ സാന്നിധ്യം ഞങ്ങള്‍ക്ക് വേണമായിരുന്നു ......


ലവ് ജിഹാദിന്റെ പേരില്‍ കള്ള കണക്കുമായി ഞങ്ങള്‍ മറ്റു സമുദായത്തിലെ സഹോദരിമാരെ മതം മാട്ടുന്നെന്നു പറഞ്ഞു  പലരും വന്നപ്പോഴും, ആഗോഷിച്ഛപ്പോഴും  ഞങ്ങള്‍ മാറി നടന്നു ...ഉറ്റ സുഹൃത്തായിട്ടും അന്യ മതസ്തരില്‍ പെട്ട സഹോദരിയെ നോക്കാതെ ഞാന്‍  മുഖം താഴ്ത്തി നടന്നു.  ഞാനും "ലവ് ജിഹാദുകാരന്‍" ആണെന്ന് അവള്‍ ചിന്തിക്കേണ്ട എന്ന് കരുതി....പ്രണയത്തിനു കണ്ണും ,കാതും ഇല്ല എന്നത് പോലെ തന്നെ മതവും ഇല്ല  എന്ന് നിങ്ങള്‍ പറയുമെന്ന് പൊതു സമൂഹമേ ഞങ്ങള്‍ കരുതി .... അതുണ്ടായില്ല....അത് വര്‍ഗീയവാദികളുടെ ഗൂടാലോജന ആണെന്ന് തെളിയിക്കപ്പെട്ടപ്പോഴെന്കിലും പുറത്തു തടവി ഒരു 'സോറി' എങ്കിലും നിങ്ങള്‍ പറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു.....

മുസ്ലിം കേന്ദ്രങ്ങളില്‍ നടക്കുന്ന പല രഹസ്യ സര്‍വേ കളും പുറത്തു വന്നിട്ടും അതിനു പിന്നില്‍ ആരാണെന്നും , അതിനു എന്തിനു വേണ്ടിയാണെന്നും പൊതു സമൂഹമേ  നിങ്ങള്‍ ചോദിക്കുമെന്ന് കരുതി.  സോപ്പിന്റെ ഉള്ളില്‍ ചിപ്പ് വെച്ചു സര്‍വ്വേ നടത്തിയപ്പോഴും അത് നാളെ അടിപ്പാവടയുടെ  ഉള്ളില്‍ വെച്ചിട്ടു നടന്നാലും നിങ്ങള്‍ മൌനം നടിക്കുമോ എന്ന് ഞങ്ങള്‍ പേടിക്കുന്നു ...


മുസ്ലിം നാമധാരി മാത്രം ആയത് കൊണ്ട് പത്ര പ്രവര്‍ത്തക ശാഹിനയെ തുരുന്കില്‍ അടച്ചപ്പോള്‍ പൊതു സമൂഹമേ  മാധ്യമ സ്വാതന്ദ്ര്യത്തെ കുറിച്ചു നിങ്ങള്‍ വാചാലര്‍ ആകും എന്ന് ഞങ്ങള്‍ കരുതി.....ഇപ്പോള്‍ മുസ്ലിം നാമത്തില്‍ ഉള്ളവരെയൊക്കെ തിരഞ്ഞു പിടിച്ചു  അവരുടെ മെയില്‍ ചോര്‍ത്തുകയാണ്,...അതില്‍ എം .എല്‍ .എ യും , എം ,പി യും, പത്ര പ്രവര്‍ത്തകരും ,സാധാരണക്കാരനും...രഹസ്യം മുസ്ലിംകള്‍ക്ക് മാത്രം അല്ലല്ലോ എന്നും, മുസ്ലിം ആയത്  കൊണ്ട് അവര്‍ക്കു സ്വകാര്യതകള്‍ ഇല്ലാതിരിക്കില്ല എന്നും  നിങ്ങള്‍ അത് ചെയ്തവരോട് ചോദിക്കും എന്ന് വെറുതെ പ്രതീക്ഷിക്കുന്നു .....


5 comments:

 1. നന്നായിട്ടുണ്ട് അവതരണം...

  ReplyDelete
 2. goood!!! sabir home pagil ulla photo szie kurachaal kooduthal bangi undaakum..

  ReplyDelete
 3. ഞാന്‍ എത്രയോ ദിവസമായി പറയാന്‍ ആഗ്രഹിച്ച കാര്യം. പൊതു സമൂഹത്തിന്റെ ഈ മൌനം ആഞ്ഞാത്ത കൊണ്ടാകണമെന്നു ഇത്രയും കാലം ഞാന്‍ ആശ്വസിച്ചു. താങ്കള്‍ പറഞ്ഞ പോലെ അവര്‍ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടതനെന്കില്‍ ഈ ദുരിത പര്‍വ്വം മുസ്ലിങ്ങള്‍ ഒറ്റയ്ക്ക് തന്ടെണ്ടി വരും. എളുപ്പമല്ല അത്. പക്ഷെ നമുക്ക് നമ്മുടെ റസൂലിന്റെയും സഹാബതിന്റെയും മുന്‍ മത്രുകയുണ്ടല്ലോ പ്രതീകഷയര്‍പ്പിക്കാനും ഓരോ ഇരുളിലും പ്രകാശം നല്‍കാനും

  ReplyDelete
 4. എടാ ഇങ്ങനെയൊക്കെ എഴുതിയാല് അവര്‍ക്ക് മനസ്സിലാകുമോ.? അവര്‍ ചിന്തിക്കാന്‍ കഴിവില്ലാത്തവരാ.. നന്മയുടെ വിരോദികളാ..

  ReplyDelete